Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിലെ പേടിത്തൊണ്ടന്മാര്‍ക്കെതിരെ നടപടി

Mumbai Terror Attcks
മുംബൈ: മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരരെ സധൈര്യം നേരിടാതെ സ്വരക്ഷനോക്കി മാറിനിന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.

ഭീകരാക്രമണ കേസില്‍ വിധിപറയുമ്പോള്‍ പ്രത്യേക കോടതി ജഡ്ജിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായ പൊലീസുകാരായിരിക്കും നടപടി നേരിടുക.

ദക്ഷിണ മുംബൈയിലെ ആസാദ് മൈതാന്‍ പൊലീസ് സ്‌റ്റേഷനിലെ ചില പൊലീസുകാരെയാണ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് പ്രത്യേക കോടതി വിമര്‍ശിച്ചത്.

വിമര്‍ശന വിധേയരായ പൊലീസുകാര്‍ ഭീകരരെ തടഞ്ഞു നിര്‍ത്താന്‍ വേണ്ട ശ്രമം നടത്തിയില്ല എന്ന് ജഡ്ജി വിധി പ്രസ്താവിക്കുമ്പോള്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കിയതായി പൊലീസ് കമ്മീഷണര്‍ ഡി ശിവാനന്ദന്‍ പറയുന്നു.

മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ചില പൊലീസുകാര്‍ കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് ഒളിച്ചോടിയതിനെ ജസ്റ്റിസ് എംഎല്‍ തഹിലിയാനി വിമര്‍ശിച്ചു എന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഓഫീസര്‍മാര്‍ കൃത്യനിവഹണത്തില്‍ വീഴ്ച വരുത്തിയോ എന്ന് വിധിയുടെ പകര്‍പ്പ് ലഭിക്കുമ്പോള്‍ പരിശോധിക്കും. കൃത്യവിലോപം തെളിഞ്ഞാല്‍ അവര്‍ക്കെതിരെ അനുയോജ്യമായ നടപടി സ്വീകരിക്കും- കമ്മീഷണര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+