തരൂരിനെ കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം സുനന്ദ

വെള്ളിയാഴ്ച ഉച്ചയോടെ പിതാവിനും സഹോദരനുമൊപ്പമാണ് സുനന്ദ തരൂരിന്റെ ദില്ലിയിലുള്ള വസതിയില്‍ എത്തിയത്. ഇരുവരുടെയും വിവാഹനിശ്ചയും ജൂണില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഇതിനിടെയിലാണ് ഇരുവരും ബന്ധുക്കള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്തിയത്. തരൂരിന്റെ വസതിയില്‍ മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് സുനന്ദയും ബന്ധുക്കളും മടങ്ങിയത്.
ദിനംപ്രതി വിവാഹത്തെക്കുറിച്ചും വിവാഹനിശ്ചയത്തെക്കുറിച്ചുമൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും തരൂരും സുനന്ദയും ഇതുവരെ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.
കൊച്ചിക്ക് ഐപിഎല്‍ ടീമിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്കിടെയാണ് ് ശശി തരൂരും, സുനന്ദ പുഷ്‌കറുമായുള്ള ബന്ധം മാധ്യമങ്ങളില്‍ നിറഞ്ഞത്.
കൊച്ചി ടീമിന്റെ ഉടമസ്ഥ കമ്പനിയില്‍ സുനന്ദയ്ക്ക് സൗജന്യ ഓഹരി നേടിക്കൊടുത്തുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തരൂരിന് മന്ത്രിസ്ഥാനം രാജിവ യ്‌ക്കേണ്ടിവന്നത്.












Click it and Unblock the Notifications