പണം വാങ്ങി കലാപം: മുത്തലികിനെതിരെ കേസെടുത്തു

ഹുബ്ലി, ധര്‍വാദ് പോലീസാണ് മുത്തലിക്കിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് കര്‍ണാടക ഡി.ജി.പി. അജയകുമാര്‍ സിങ് പറഞ്ഞു.
മുത്താലിക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യം ഉള്‍ക്കൊള്ളുന്ന സി.ഡി കൈമാറാന്‍ സ്വകാര്യ ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂര്‍ അടക്കം മൂന്ന് നഗരങ്ങളില്‍ കലാപം സൃഷ്ടിക്കാന്‍ പണം വാങ്ങി മുത്താലിക് ധാരണയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് തെഹല്‍കയും ഹെഡ്‌ലൈന്‍സ് ടുഡേയും ഒളിക്യാമറ ദൃശ്യങ്ങളിലൂടെ പുറത്തുവിട്ടത്.
ദൃശ്യം പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ മുത്താലിക് മാനനഷ്ടത്തിന് കേസ് നല്‍കിയിരുന്നു.
തന്നെ സമീപിച്ചവരില്‍ നിന്നും 5000 രൂപ സംഭാവന വാങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ശ്രീരാമസേനയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്നും കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മുത്താലിക് അവകാശപ്പെട്ടിരുന്നു












Click it and Unblock the Notifications