കണ്ണൂരിലും മാഹിയിലും ബിജെപി ഹര്‍ത്താല്‍

ഹര്‍ത്താലിനിടെ പലയിടത്തും അക്രമങ്ങള് നടകക്കുകയാണ് .ബസിനുനേര്‍ക്കുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ എച്ചൂരിന് സമീപം രാവിലെ ആറു മണിയോടെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ബസിന് കല്ലെറിഞ്ഞത്.
പരിക്കേറ്റ തോളിന് പരിക്കേറ്റ ഡ്രൈവറെ കണ്ണൂര്‍ എ.കെ.ജി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടിക്ക് സമീപം ബാംഗ്ലൂരില്‍ നിന്നെത്തിയ ഒരു സ്വകാര്യ ബസിനു നേര്‍ക്കും കല്ലേറുണ്ടായിട്ടുണ്ട്. ചാലക്കുന്നില്‍ സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് ഹര്‍ത്താലനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു.
കണ്ണൂരിലൂടെയും മാഹിയിലൂടെയും കടന്നു പോകുന്ന കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകള്‍ പോലീസ് സംരക്ഷണത്തോടെയാണ് ഓടുന്നത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യൂവാക്കളെയാണ് വെള്ളിയാഴ്ച ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ഇതുകണ്ടുനിന്ന മുപ്പത്തിനാലുകാര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചിട്ടുണ്ട്.
കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് അറിയിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഉത്തരമേഖലാ ഐജിയ്ക്ക് സംഭവസ്ഥലത്തേയ്ക്ക് പോകാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കോടിയേരി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 17 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ തലശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications