കാര്‍ മീനച്ചിലാറിലേയ്ക്ക് മറിഞ്ഞ് 6 മരണം
കോട്ടയം: പാലായ്ക്കടുത്ത് കിടങ്ങൂര്‍ പാലത്തില്‍ നിന്നും കാര്‍ മീനച്ചിലാറ്റിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളടക്കം ആറു പേര്‍ മരിച്ചു.
കാറിലുണ്ടായിരുന്ന നാലു പേരും വഴിയാത്രക്കാരായ രണ്ടു പേരുമാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്.
കിടങ്ങൂര്‍ ഉള്ളാട്ടില്‍ ജെയിംസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ടാറ്റാ സുമോയാണ് അപകടത്തില്‍പ്പെട്ടത്. ജെയിംസിന്റെ ഭാര്യ സുജയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇറ്റലിയിലേക്ക് യാത്രയാക്കിയശേഷം തിരിച്ചു വരുന്നവഴിയാണ് സംഭവം.
കിടങ്ങൂര്‍ പാലത്തില്‍വെച്ച് നിയന്ത്രണം വിട്ട ടാറ്റാ സുമോ വഴിയാത്രക്കാരെ ഇടിച്ച ശേഷം മീനച്ചിലാറ്റിലേക്കു മറിയുകയായിരുന്നു. ജെയിംസിന്റെ മകന്‍ സുബിന്‍ (16), മകള്‍ അനു (11), സഹോദരി മേരി (58), സഹോദരന്റെ മകള്‍ അയോണ (3) എന്നിവരും വഴിയാത്രക്കാരായ കിടങ്ങൂര്‍ ഷാപ്പിലെ ജീവനക്കാരന്‍ മത്തായി (42), കിടങ്ങൂര്‍ പുത്തന്‍പുരയ്ക്കല്‍ മഹേഷ് (38) എന്നിവരുമാണു മരിച്ചത്.
ജെയിംസും സഹോദരന്റെ മകന്‍ ജോണ്‍ലിയും ഡ്രൈവര്‍ ലാലിഷ് കുര്യനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എതിര്‍ദിശയില്‍ നിന്നും വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതിരുന്നപ്പോള്‍ സുമോയുടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് െ്രെഡവര്‍ ലാലിഷ് പറഞ്ഞു.












Click it and Unblock the Notifications