വ്യാജരേഖ: രാജാസാഹിബിന്റെ കൂട്ടുകാര്‍ അറസ്റ്റില്‍
ആലപ്പുഴ: ലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡിലായ മിമിക്രി-ടിവി താരം രാജാ സാഹിബിനെ ജാമ്യത്തിലെടുക്കാന്‍ കോടതിയിലെത്തിയ രണ്ടുപേര്‍ അറസ്റ്റിലായി.
വ്യാജരേഖ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് രണ്ടുപേരെ അറസ്റ്റുചെയ്തത്. വ്യാജ രേഖ നിര്‍മിച്ചു നല്‍കിയതിന്റെ പേരില്‍ മറ്റൊരാളെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ മജിസ്‌ട്രേറ്റ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുംപഴുതൂര്‍ നടുവിലേ മേലെ പുത്തന്‍വീട് രാജയ്യന്‍ (41), കലവൂര്‍ താമസിക്കുന്ന തൃക്കാക്കര സ്വദേശി ഉദയന്‍(45) എന്നിവരാണ് വ്യാജ രേഖകളുമായി എത്തിയതിന് അറസ്റ്റിലായത്.
വ്യാജ രേഖ നിര്‍മിച്ചു നല്‍കിയതിന് ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശി സിദ്ദിഖിനെയും നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജാ സാഹബിനെ ജാമ്യത്തിലെടുക്കുന്നതിനായി പെരുംപഴുതൂര്‍ വില്ലേജ് ഓഫിസിലേയും ആലപ്പുഴ കലവൂര്‍ വില്ലേജ് ഓഫിസിലേയും സര്‍ട്ടിഫിക്കറ്റുകളുമായാണ് രാജയ്യനും ഉദയനും ആലപ്പുഴ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്.
രേഖകള്‍ പരിശോധിച്ച മജിസ്‌ട്രേറ്റ് പ്രഭാത് കുമാര്‍ ഇവ വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ സ്വമേധയാ കേസ് എടുത്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications