കരുണാകരനെ അനുനയിപ്പിക്കാന്‍ കൃഷ്ണസ്വാമി

സംഘടനാ തിരഞ്ഞെടുപ്പില്‍ തന്റെ വിഭാഗക്കാരെ ഒതുക്കിയെന്ന് പലവട്ടം പരാതിപ്പെട്ടി്ട്ടും പരിഹാരമുണ്ടാവാത്തതിനെത്തുടര്‍ന്ന് തന്റെ വിഭാഗക്കാരോട് പാര്‍ട്ടി പദവികള്‍ രാജിവയ്ക്കാന്‍ കരുണാകരന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ബ്ലോക്ക്, ജില്ലാതലത്തില്‍ ഒപ്പുതീര്‍പ്പു സമിതികള്‍ നേരത്തെ രൂപീകരിച്ചിരുന്നു. ഇതില്‍ നിന്ന് ഒഴിയാനാണു അണികളോട് കരുണാകരന്‍ നിര്‍ദ്ദേശിച്ചത്.
ഈ തിരുമാനത്തില്‍ നിന്നും കരുണാകരനെ പിന്തിരിപ്പിക്കാനായി റിട്ടേണിംഗ് ഓഫീസര്‍ കൃഷ്ണസ്വാമി കെ കരുണാകരനുമായി കൂടിക്കാഴ്ച നടത്തി.
സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് കൃഷ്ണസ്വാമി കേരളത്തില്‍ എത്തിയത്. എന്നാല്‍ കരുണാകരനെ കണ്ടുകഴിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൃഷ്ണസ്വാമി തയ്യാറായില്ല.
സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവര്‍ കരുണാകരനുമായി ചര്‍ച്ച നടത്തിയിരുന്നങ്കിലും പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications