പിന്‍മാറിയാല്‍ ടീകോമിനെതിരെ നടപടി: ശര്‍മ്മ

കരാറിന് വിരുദ്ധമായ കാര്യങ്ങള്‍ ആണ് ടീകോം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചു മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ടീകോം പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ കരാറില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമുണ്ടാകും. ഇതു സംബന്ധിച്ച് ഉടന്‍ തന്നെ തീരുമാനമുണ്ടാകും.
കൊച്ചിയില്‍ പദ്ധതിപ്രദേശത്ത് ഭൂമിയുടെ സ്വതന്ത്രവിനിയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ടീകോമുമായി അനുനയത്തിലെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതിലും കൂടുതല്‍ ആവശ്യങ്ങള്‍ ആണ് ടീകോം ഉന്നയിച്ചിരിക്കുന്നത്-മന്ത്രി പറഞ്ഞു.
ഇത് അംഗീകരിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് കഴിയില്ല. കരാറില്‍ നിന്ന് ടീകോം പിന്മാറിയാല്‍ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications