ബംഗ്ലാദേശിലും ഫേസ് ബുക്ക് നിരോധനം

നിരോധനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. എന്നാല്‍ ബംഗ്ലാദേശ് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി കമ്മീഷനെ ഉദ്ധരിച്ച് ഡെയിലി സ്റ്റാര്‍ എന്ന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരോധനം താല്‍ക്കാലികമാണെന്നും പത്രം പറയുന്നു.
മുസ്ലീം വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് നിരോധിയ്ക്കണമെന്ന രാജ്യത്തെ മുതിര്‍ന്ന മതപണ്ഡിതന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഫേസ്ബുക്ക് നിരോധനത്തിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications