Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയപകടം രാഷ്ട്രീയ ഗൂഢാലോചന: മമത

Mamata Banerjee
ദില്ലി: പശ്ചിമബംഗാളിലെ മിഡ്‌നാപൂരിലെ ജാര്‍ഗ്രാമില്‍ ജ്ഞാനേശ്വരി എക്‌സ്പ്രസ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 141 ആയി. തകര്‍ന്ന ബോഗികളില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് മരണസംഖ്യ കുത്തനെ ഉയര്‍ന്നത്. ഇതിനിടെ തീവണ്ടിയപകടത്തിന് പിന്നില്‍രാഷ്ട്രീയഗൂഢാലോചനയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു.

ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം ഇത് അംഗീകരിച്ചിട്ടുണ്ട്. ബംഗാളിലെ 81 മുനിസിപ്പാലിറ്റികളിലേക്ക് ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് തീവണ്ടി അട്ടിമറിച്ചതെന്നാണ് മമതയുടെ ആരോപണം.

സ്‌ഫോടനം നടന്നിട്ടുണ്ടെന്ന് തീവണ്ടി ഡ്രൈവര്‍ പറഞ്ഞതായാണ് അറിയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ജാര്‍ഗ്രാം ദുരന്തം സംബന്ധിച്ചുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിയ്‌ക്കേണ്ടതുണ്ടെന്നും മമത പറഞ്ഞു.

ഹൗറയില്‍ നിന്ന് കുര്‍ളയിലേയ്ക്ക് പോവുകയായിരുന്ന ജ്ഞാനേശ്വരി സൂപ്പര്‍ ഡീലക്‌സ് എക്‌സ്പ്രസാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ അപകടത്തില്‍പ്പെട്ടത്. മാവോവാദികള്‍ റെയില്‍പ്പാളം തകര്‍ത്തതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+