കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഹെഡ്ലി: എന്‍ഐഎ യുഎസിലേക്ക്
ദില്ലി: മുംബൈ ആക്രമണത്തിന്റെ ആസൂത്രകനെന്ന് കരുതപ്പെടുന്ന ഡേവിഡ് കോള്മാന് ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) നാല് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച യുഎസിലേക്ക യാത്ര തിരിക്കും.
ലക്ഷ്ക്കര്‍ പ്രവര്‍ത്തകനായ ഹെഡ്ലി കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കയില്‍ അറസ്റ്റിലയാത്. പാക് വംശജനായ ഹെഡ്ലി ചിക്കാഗോയിലായിരുന്നു താമസം. ഇന്ത്യയില്‍ വന്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന പേരിലാണ് എഫ്ബിഐ യുടെ സംയുക്ത ഭീകരവാദ വിരുദ്ധ സംഘം ഇയാളെ അറസ്റ്റ്ചെയ്തത്.
പാകിസ്താനിലേക്ക് പോകാന്‍ തുനിഞ്ഞ ഹെഡ്ലിയെ ചിക്കാഗോ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മുംബൈ ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ ഹെഡ്ലിക്ക് പങ്കുണ്ടെന്ന് എഫ്ബിഐ. കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.
ഉദ്യോഗസ്ഥരുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ ഹെഡ്ലിയെ ചോദ്യം ചെയ്യാനാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.