സര്‍വകക്ഷിയോഗം യുഡിഎഫും ബിജെപിയും ബഹിഷ്‌ക്കരിച്ചു
Kerala
oi-Vijesh Krishna
കണ്ണൂര്‍: കണ്ണൂരില്‍ ഞായറാഴ്ച നടത്താനിരുന്ന സര്‍വകക്ഷിയോഗം യുഡിഎഫും ബിജെപിയും ബഹിഷ്‌ക്കരിച്ചു. ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ ലഘൂകരിയ്ക്കാനാണ് യോഗം വിളിച്ചത്. തലശേരിയില്‍ ആര്‍ഡിഒയും തളിപ്പറമ്പില്‍ ഡെപ്യൂട്ടി കലക്റ്ററുമാണു യോഗം വിളിച്ചത്.
ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപിയും ആര്‍എസ്എസും യോഗം ബഹിഷ്‌ക്കരിച്ചത്.
അക്രമങ്ങള്‍ക്കെതിരേ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി യുഡിഎഫും യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.