ഹൈക്കമാന്‍ഡ് വിളിക്കാതെ ഇനി ദില്ലിക്കില്ല: മുരളി

തിരുവനന്തപുരം കേസരി ഹാള്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ പുനപ്രവേശിക്കാമെന്നാണ് കരുതിയത്. ഉടന്‍ കോണ്‍ഗ്രസിന് അകത്ത് പ്രവേശിച്ചതു കൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അതിനെക്കാള്‍ പുറത്ത് നിന്ന് ചെയ്യാനാവും.
സംസ്ഥാനത്ത് സംഘടനാ തിരഞ്ഞെടുപ്പ് ശരിയായ രീതിയിലല്ല നടക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സംഘടനാ തിരഞ്ഞെടുപ്പും മറ്റുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തിരക്കുള്ളതു കൊണ്ട് സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ജോലിയും സര്‍ക്കാരാണ് ചെയ്യുന്നതെന്ന് മുരളി പറഞ്ഞു. തന്റെ പുനപ്രവേശത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ഉന്നം വെച്ചായിരുന്നു മുരളിയുടെ ഈ പരിഹാസം.












Click it and Unblock the Notifications