കിടങ്ങൂര്‍ അപകടം: അയോണയുടെ മൃതദേഹം കണ്ടെത്തി

അപകടം നടന്ന കിടങ്ങൂര്‍ പാലത്തില്‍ നിന്നും അല്‍പം അകലെ ഞായറാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജിലേക്കു മാറ്റി.
അതിനിടെ അപകടത്തില്‍ മരിച്ച മേരിയുടെ(48) മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി പാലക്കാട്ടുളള വസതിയിലേയ്ക്കു കൊണ്ടു പോയി.
കഴിഞ്ഞ ദിവസം ഇറ്റലിയിലേക്ക് പോയ ജയിംസിന്റെ ഭാര്യ സുജ അപകടവിവരമറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി. ജയിംസിന്റെയും സുജയുടെയും മക്കളായ സുബിന്‍(16), അനു(11) എന്നിവരും അപകടത്തില്‍ മരിച്ചിരുന്നു. ഇവരുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും.












Click it and Unblock the Notifications