കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിവെയ്പ്: ലക്ഷ്യം രവിശങ്കര്‍ ആയിരുന്നില്ല?

  • By Lakshmi
Google Oneindia Malayalam News

Chidambaram
ബാംഗ്ലൂര്‍: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തിന് സമീപമുണ്ടായ വെടിവെയ്പ് യഥാര്‍ഥത്തില്‍ രവിശങ്കറിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പറയാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി പി.ചിദംബരം.

രവിശങ്കറിന്റെ രണ്ട് അനുയായികള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് ഇതുവരെ ലഭിച്ച സൂചനയെന്നും ചിദംബരം വ്യക്തമാക്കി.

രവിശങ്കറും അദ്ദേഹത്തിന്റെ അകമ്പടി വാഹനം കടന്നുപോയി അഞ്ച് മിനിറ്റിന് ശേഷമാണ് വെടിവെയ്പുണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍ അനുയായികള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെയ്പിന് കാരണമെന്ന ആരോപണം ശ്രീ ശ്രീ രവിശങ്കര്‍ തള്ളിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കര്‍ണാടക പോലീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കര്‍ണാട ഡി.ജി.പിയും ശ്രീ ശ്രീ രവിശങ്കറായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്്. ഇത് ഏതെങ്കിലും വ്യക്തിയെ ലക്ഷ്യമിട്ടാണോ എന്ന് പോലും ഇപ്പോള്‍ പറയാനാകില്ലെന്നും ഡി.ജി.പി അജയ്കുമാര്‍ സിങ് പറഞ്ഞു.

കനക്പുരയിലെ രവിശങ്കറിന്റെ ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രവിശങ്കറും അനുയായികളും സംഭവസ്ഥലത്ത് നിന്ന് പുറപ്പെട്ട് അഞ്ച് മിനിറ്റിന് ശേഷമാണ് വെടിവെയ്പ് നടന്നതെന്നും അദ്ദേഹവും പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വെടികൊണ്ട് പരിക്കേറ്റ ആളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് 700 അടി അകലെനിന്നാണ് നിറയൊഴിച്ചിരിക്കുന്നത്.

സംഭവം നടന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് വിവരം പോലീസിനെ അറിയിച്ചത്. വിവരം അറിയിക്കാന്‍ വൈകിയതും അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്നവരില്‍ ഒരാള്‍ പോലും അവിടെ അക്രമിയെ കണ്ടതായി പറയുന്നില്ലെന്നും ഡിജിപി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X