കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവന് ഭീഷണി: ശ്രീ ശ്രീ രവിശങ്കര്‍

  • By Ajith Babu
Google Oneindia Malayalam News

Sri Sri Ravishankar
ബാംഗ്ലൂര്‍: തന്റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്നും എന്നാല്‍ സുരക്ഷ ആവശ്യമില്ലെന്നും ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഞായറാഴ്ച വൈകിട്ട് നടന്ന വധശ്രമത്തെക്കുറിച്ച് ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

എനിയ്ക്ക് യാതൊരു സുരക്ഷയും ആവശ്യമില്ല. എന്നാല്‍ തന്റെയടുക്കലെത്തുന്ന ഭക്തര്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് രവിശങ്കര്‍ ആവശ്യപ്പെട്ടു.

എനിക്ക് ശത്രുക്കളൊന്നും തന്നെയില്ല. ആര്‍ക്കെതിരെയും ഞാന്‍ മോശമായ ഭാഷ ഉപയോഗിക്കുകയോ, ആരെങ്കിലും ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. സമാധാനത്തിന്റെയും, അഹിംസയുടെയും മാര്‍ഗമാണ് താന്‍ പിന്തുടരുന്നത്. വധിക്കാന്‍ ശ്രമിച്ചവരെ നിങ്ങള്‍ എന്റെ അടുക്കലേക്ക് വരുക. ഞാനുമായുള്ള അല്പനേരത്തെ സംഭാഷണം കൊണ്ട് നിങ്ങളെ പുതിയൊരു മനുഷ്യനാക്കി മാറ്റാം- രവിശങ്കര്‍ പറഞ്ഞു.

ഞായറാഴ്ച കനകപുര റോഡിലുള്ള ആസ്ഥാന ആശ്രമത്തിന്റെ പ്രാര്‍ത്ഥനാ മന്ദിരത്തില്‍ നിന്ന് പുറത്തേക്കു വരുമ്പോഴായിരുന്നു രവിശങ്കറിന് നേരെ അജ്ഞാതന്‍ വെടിവച്ചത്. രവിശങ്കറിനെ ഉന്നംവച്ചാണ് നിറയൊഴിച്ചതെങ്കിലും ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്ന ശിഷ്യന്‍ വിനയ്‌യുടെ കാലിനാണ് വെടിയേറ്റത്. തിരക്കിനിടയില്‍ അക്രമി രക്ഷപ്പെടുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X