കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് 94%തൊഴിലപേക്ഷകള്‍ തള്ളി

  • By Lakshmi
Google Oneindia Malayalam News

Infosys
ദില്ലി: രാജ്യത്തെ മുന്‍നിര സോഫ്റ്റ്‌വേര്‍ കമ്പനിയായ ഇന്‍ഫോസിസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉദ്യോഗാര്‍ഥികളില്‍ നിന്നും ലഭിച്ച തൊഴില്‍ അപേക്ഷകള്‍ തള്ളി.

4,00,812 അപേക്ഷകളില്‍ 94 ശതമാനം അപേക്ഷകളും തള്ളിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാലയളവില്‍ തൊഴില്‍ വാഗ്ദാനം ലഭിച്ചവരില്‍ 28 ശതമാനത്തോളം പേര്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ല.

അപേക്ഷകരില്‍ 77,000 പേരെയാണ് എഴുത്തു പരീക്ഷയ്ക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 61,000 ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്യുകയും 26,200 പേര്‍ക്ക് 2009-10 സാമ്പത്തിക വര്‍ഷം തൊഴില്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനിടെ ഇന്‍ഫോസിസ് ചെറു കമ്പനികളെ ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നതായി മാനേജിങ് ഡയറക്ടര്‍ ക്രിസ് ഗോപാലകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.

വലിയ കമ്പനികളുമായി ചേരുന്നത് ബുദ്ധിമുട്ടാണ്. ഈ വര്‍ഷം ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് 5.5ബില്യണ്‍ ഡോളര്‍ വരുമാനമാണ്. അതുകൊണ്ടുതന്നെ 500മില്യണ്‍ ഡോളര്‍ വരുമാനമുള്ള കമ്പനികളെ ഏറ്റെടുക്കുകയെന്നതാണ് കമ്പനിയുടെ നയം- ക്രിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ലണ്ടന്‍ ആസ്ഥാനമായ കമ്പ്യൂട്ടര്‍ സെര്‍വീസ് പ്രൊവൈഡറായ ലോജിക്കയെ ഇന്‍ഫോസിസ് ഏറ്റെടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ലോജിക്കയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X