വരന്റെ ബന്ധുക്കളെ വധുവിന്റെ കൂട്ടര്‍ ബന്ദികളാക്കി
ഫിറോസാബാദ് : വിവാഹത്തിനെത്തിയ വരന്റെ ആള്‍ക്കാരെ വധുവിന്റെ വീട്ടുകാര്‍ ബന്ദികളാക്കി. ഫിറോസാബാദിലെ അസുഖേര ഗ്രാമത്തിലാണ് വരന്റെ സംഘത്തെ വധുവിന്റെ കൂട്ടര്‍ തടഞ്ഞുവച്ചത് .
ഞായറാഴ്ചയായിരുന്നു മോഹന്‍ സിംഗ് ഭരൗതിയുടെയും നീതുവിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത് . നിശ്ചയിച്ച മുഹൂര്‍ത്തസമയത്ത് വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടിലെത്തി.
എന്നാല്‍ വധുവിന്റെ ബന്ധുക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മോഹനും വീട്ടുകാരും ഇറങ്ങിപ്പോയി. കൂടെ ഇറങ്ങാന്‍ തുനിഞ്ഞ മോഹന്റെ ബന്ധുക്കളെ വധുവിന്റെ കൂട്ടര്‍ ബന്ദികളാക്കി. വരന്‍ മടങ്ങിവന്ന് വിവാഹം നടത്താതെ വിടില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ വാശിപിടിച്ചു.
അവസാനം പോലീസ് എത്തി ഇരുപക്ഷത്തെയും സമാധാനിപ്പിച്ച് കല്യാണം നടത്തിക്കൊടുത്തതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.












Click it and Unblock the Notifications