കേരളത്തില്‍ കാലവര്‍ഷമെത്തി

കേരളത്തിന്റെ 80 ശതമാനം പ്രദേശത്തു മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജൂണ്‍ ഒന്നിന് കാലവര്‍ഷമെത്തുമെന്നായിരുന്നു പ്രവചനം.
അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായ ചുഴലിക്കാറ്റായി രൂപപ്പെടാനിടയുണ്ടെങ്കിലും സംസ്ഥാനത്തിന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇത് ഗുജറാത്ത് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.
കേരളത്തോടൊപ്പം തമിഴ്‌നാട്ടിലും കാലവര്‍ഷമെത്തിയിട്ടുണ്ട്. ഈ വര്‍ഷം ശരാശരി കാലവര്‍ഷം ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications