കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിബു സോറന്‍ രാജിവെച്ചു

  • By Ajith Babu
Google Oneindia Malayalam News

Shibu Soren
റാഞ്ചി: വിശ്വാസവോട്ടില്‍ പരാജയം ഉറപ്പായതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ രാജിവച്ചു. ഞായറാഴ്ച രാത്രി ഗവര്‍ണര്‍ എംഒഎച്ച് ഫാറുഖിനെ കണ്ട സോറന്‍ രാജിക്കത്തു കൈമാറുകയായിരുന്നു. രാഷ്ട്രീയാനിശ്ചിതത്വം തുടരുന്ന സംസ്ഥാനത്ത് ഇതോടെ രാഷ്ട്രപതി ഭരണത്തിന് സാധ്യതയേറി.

ബിജെപി പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ സോറനോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസ് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതാന്ത്രിക്) സഖ്യം പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു സോറന്‍.

എന്നാല്‍, തിങ്കളാഴ്ച രാവിലെ മാത്രമേ നിലപാടു തീരുമാനിക്കൂ എന്നു കോണ്‍ഗ്രസ്-ജെവിപി നേതാക്കള്‍ വ്യക്തമാക്കിയതോടെ സോറന്റെ തന്ത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

81 അംഗ സഭയില്‍ സോറന്റെ ജര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് 18 അംഗങ്ങള്‍ മാത്രമാണുള്ളത്. ബിജെപി-18, ജെഡിയു-2, കോണ്‍ഗ്രസ്-14, ജെവിപി-11, എജെഎസ്യു-5 എന്നിങ്ങനെയാണ് മറ്റു പ്രധാനകക്ഷികളുടെ അംഗബലം. സര്‍ക്കാരുണ്ടാക്കാന്‍ 42 എംഎല്‍എമാരുടെ പിന്തുണയെങ്കിലും വേണം.

ലോക്‌സഭയില്‍ ഖണ്ഡനപ്രമേയ വോട്ടെടുപ്പില്‍ സോറന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതിനെത്തുടര്‍ന്ന് അകന്ന ബിജെപിയെയും ജെഎംഎമ്മിനെയും ഷിബു സോറന്റെ മകന്‍ ഹേമന്ത് സോറന്‍ ഇടപെട്ടു വീണ്ടും അടുപ്പിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ലെന്നു സോറന്‍ നിലപാടെടുത്തതോടെ ബിജെപി പിന്തുണ പിന്‍വലിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X