മെയ് 31ന് സിഗരറ്റ് വില്‍പനയില്ല

ലോകപുകയില വിരുദ്ധ ദിനമായി ആചരിക്കുന്ന മെയ് 31ന് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്നുള്ള തീരുമാനം ഇവര്‍ നടപ്പാക്കുകയാണ്.
ശനിയാഴ്ച കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ വ്യാപാരികള്‍ക്കായി പുകയില നിയന്ത്രണം എന്ന വിഷയത്തില്‍ ഒരു ശില്‍പശാല സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് വ്യാപാരികള്‍ പുകയില വിരുദ്ധ ദിനത്തിലെങ്കിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാതിരിക്കുകയെന്ന തീരുമാനമെടുത്തത്.
പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത്. 31ന് ഒരു കടയിലും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തില്ല- ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വെല്ലയാന്‍ പറഞ്ഞു.
പുകയില വിരുദ്ധ ശില്‍പശാലയില്‍ പുകവലി മൂലമുണ്ടാകുന്ന രോഗങ്ങളും സ്ത്രീകളിലെ പുകവലി നിരക്ക് കൂടിയതുമായിരുന്നു പ്രധാന വിഷയങ്ങള്‍.












Click it and Unblock the Notifications