വിവാഹച്ചടങ്ങിനിടെ വെടിവെയ്പ്; 2മരണം
ഫൈസാബാദ് (യുപി): വിവാഹച്ചടങ്ങിനിടെ മദ്യം കഴിച്ചവര്‍ നടത്തിയ വെടിവെയ്പില്‍ രണ്ടു മരണം. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയിലെ കലന്ദര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
വിവാഹച്ചടങ്ങില്‍ മദ്യലഹരി മൂത്ത പൊലീസുകാരനും ഒരു സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുമാണ് വെടിവെയ്പ് നടത്തിയത്, ആഹ്ലാദസൂചകമായി നടത്തിയ വെടിവെയ്പിനിടെ വെടിയേറ്റവര്‍ തല്‍ക്ഷണം മരിയ്ക്കുകയായിരുന്നു.
മരിച്ചവര്‍ രണ്ടുപേരും നാല്‍പത് വയസ്സുള്ളവരാണ്. ആകാശത്തേക്കു വെടിവയ്ക്കുന്നതിനു പകരം തോക്ക് അതിഥികളുടെ നേര്‍ക്ക് തിരിച്ചുപിടിച്ച് വെടിവെച്ചതാണ് അപകടത്തിനിടയാക്കിയത്.
കോണ്‍സ്റ്റബിള്‍ രാമാനന്ദിനെ പൊലീസ് അറസ്റ്റു ചെയ്തു. സെക്യൂരിറ്റി ഗാര്‍ഡായ മിതിലേഷ് കുമാര്‍ ഒളിവിലാണ്.












Click it and Unblock the Notifications