Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവര്‍ത്തകന്റെ മകന് വെട്ടേറ്റു

Thaliparamba
കണ്ണൂര്‍: സിപിഎമ്മും മുസ്ലീം ലീഗും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരിലെ തളിപ്പറമ്പിലെ പരിയാരത്ത് ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ മകന് വെട്ടേറ്റു. സിപിഎം പ്രാദേശിക നേതവ് പിടി ചാത്തുക്കുട്ടിയുടെ മകന്‍ മനോഹരനാണ് വെട്ടേറ്റത്. ഇയാളെ മംഗലാപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പത്തുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ രണ്ടു ദിവസമായി പരിയാരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതിനിടെ തളിപ്പറമ്പിലും തലശ്ശേരിയിലും തിങ്കളാഴ്ച വീണ്ടും സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, തലശേരിയിലെ യോഗത്തില്‍ നിന്ന് ബിജെപി, ആര്‍എസ്എസ് പ്രതിനിധികള്‍ വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നില്ലെന്ന് ആരോപിച്ചാണിത്. തളിപ്പറമ്പില്‍ ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗം യുഡിഎഫ് പ്രതിനിധികള്‍ ബഹിഷ്‌കരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+