കെ ജയകുമാറിന് കോടതിയുടെ വിമര്‍ശനം

ഹൈക്കോടതിയേക്കാള്‍ വലുതാണോ ദേവസ്വം കമ്മീഷണറുടെ സ്ഥാനമെന്ന് ഡിവിഷന്‍ ബഞ്ച് ചോദിച്ചു. നടപടി നീതിനിര്‍വഹണത്തിലെ ഇടപെടലാണെന്ന് നിരീക്ഷിച്ച കോടതി ദേവസ്വം കമ്മീഷണര്‍ നളിനാക്ഷന്‍ നായരോട് ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ചീഫ് കമ്മീഷണര്‍ ഒപ്പിട്ട മുഴുവന്‍ ഫയലുകളുമായി രാവിലെ 10.15ന് തന്നെ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ അഡ്വക്കേറ്റ് ജനറലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ രണ്ടംഗ ദേവസ്വം ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി സമാന്തരകോടതിയായി പ്രവര്‍ത്തിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
മാധ്യമങ്ങളില്‍ നിന്നാണ് ദേവസ്വം കമ്മീഷണര്‍ സ്ഥലംമാറ്റ ഉത്തരവ് സ്‌റ്റേ ചെയ്ത വിവരം കോടതി മനസ്സിലാക്കിയത്.












Click it and Unblock the Notifications