കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞഹമ്മദ് സിപിഎമ്മിന് വെറുക്കപ്പെട്ടവനാകുന്നു

  • By Lakshmi
Google Oneindia Malayalam News

CPM Flag
മലപ്പുറം: സ്വത്വരാഷ്ട്രീയം പൂര്‍ണമായും തള്ളിക്കളയണമെന്നും എന്നാല്‍ സ്വത്വപരമായ സംഘര്‍ഷങ്ങള്‍ ആവശ്യമാണെന്നുമുള്ള പരാമര്‍ശത്തെത്തുടര്‍ന്ന് പുകസ സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍. കുഞ്ഞുമുഹമ്മദ് സിപിഎമ്മിന് വെറുക്കപ്പെട്ടവനാകുന്നു.

മലപ്പുറത്ത് ഏലങ്കുളത്ത് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ നടന്ന സംസ്ഥാന സാഹിത്യക്യാമ്പിലാണ് കെ.ഇ.എഎന് സ്വത്വരാഷ്ട്രീയം തള്ളിക്കയണമെന്നുംസ്വത്വപരമായ സംഘര്‍ഷങ്ങള്‍ ആവശ്യമാണെന്നും പരാമര്‍ശം നടത്തിയത്. എന്നാല്‍ ക്യാമ്പില്‍നിന്നുതന്നെ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായിരിരിക്കുകയാണ്.

പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി വി.എന്‍. മുരളി ഏലംകുളത്തെ അതേ വേദിയില്‍വച്ചുതന്നെ കെഇഎന്നിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു. സ്വത്വ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ തിരുത്താന്‍ തയാറില്ലെങ്കില്‍ സംസ്ഥാന സെക്രട്ടറിയായ കെഇഎന്നിനു പുകസ സ്വയം വിട്ടുപോകാമെന്നാണു മുരളി പറഞ്ഞതിന്റെ ചുരുക്കം.

എന്നാല്‍ പാര്‍ട്ടി ഇതേവരെ തന്റെ ആശയങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ കെഇഎന്‍ ഞായറാഴ്ച തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് കുറ്റം മാധ്യമങ്ങളുടെ മേല്‍ ചാരിയിട്ടുമുണ്ട്.

സാംസ്‌കാരിക മേഖലയിലെ പാര്‍ട്ടി വക്താവ് എന്ന പരിവേഷത്തോടെ കെഇഎന്‍ കുഞ്ഞഹമ്മദിനെ ഇനി സിപിഎം അവതരിപ്പിക്കില്ലെന്നാണ് സൂചന. കെഇഎന്നിന്റെ ഏലംകുളം പ്രസംഗത്തോടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ നല്‍കുന്ന ആദ്യ സൂചന അതാണ്.

സ്വത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള പാര്‍ട്ടി നിലപാടു വേണ്ടവിധം മനസ്സിലാക്കാനോ പഠിക്കാനോ തയാറാകാതെയാണു കെഇഎന്നിന്റെ കലാപം എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സാസ്‌കാരിക മന്ത്രി എംഎ ബേബി കെഇഎന്നിന്റെ ആശയത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

സിഐടിയു യോഗത്തിനിടയിലും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ സ്വത്വരാഷ്ട്രീയ വാദത്തെക്കുറിച്ചുള്ള വിവാദം ഗൂഡലക്ഷ്യംവച്ചുള്ളതാണെന്ന് പുകസ സംസ്ഥാന കമ്മിറ്റിയംഗവും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ പികെ പോക്കര്‍ ആരോപിച്ചു.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ പി രാജീവിനെതിരെയാണ് പോക്കര്‍ വിരല്‍ ചൂണ്ടുന്നത്. രാജീവാണ് വിവാദത്തിന് പിന്നിലെന്നാണ് ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X