കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമന്‍ ലിയാങ് അത്യാസന്ന നിലയില്‍

  • By Ajith Babu
Google Oneindia Malayalam News

China's fattest man hospitalized‎
ബെയ്ജിങ്: ചൈനയിലെ ഏറ്റവും ഭാരമേറിയ വ്യക്തി ലിയാങ് യോങ് (30) അത്യാസന്ന നിലയില്‍. ഹൃദ്രോഗവും കരള്‍-വൃക്ക രോഗങ്ങളും മൂലം അവശനായ യോങ്ങിനെ വെള്ളിയാഴ്ചയാണ് ചോങ്ക്വിങ്ങിലെ സിന്‍ക്വിയാവോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

225 കിലോ ഭാരമുള്ള യോങിന്റെ ഉയരം 1.58 മീറ്ററാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആവശ്യമായ ചികിത്സ നല്‍കാന്‍ കഴിയാതെ വിഷമിയ്ക്കുകയാണ് ഡോക്ടര്‍മാര്‍.

രോഗനിര്‍ണയത്തിനു സിടി, എംആര്‍ഐ സ്‌കാനിങ്ങിനു യോങ്ങിനെ വിധേയനാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. യോങ്ങിനെ ഉള്‍ക്കൊള്ളാനുള്ള വലുപ്പം യന്ത്രങ്ങള്‍ക്കില്ല എന്നതാണ് കുഴപ്പം. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിനും യോങ്ങിന്റെ ശരീരം വഴങ്ങുന്നില്ല. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പുപാളികള്‍ കടന്ന് ആന്തരാവയവങ്ങളിലെത്താന്‍ അള്‍ട്രാസൗണ്ട് കിരണങ്ങള്‍ക്കു സാധിക്കുന്നില്ലെന്ന് അവര്‍ പറയുന്നു.
യോങ്ങിനു മരുന്ന് എത്ര അളവില്‍ നല്‍കണമെന്ന കാര്യവും ഡോക്ടര്‍മാരെ വലയ്ക്കുന്നുണ്ട്.

ജനിയ്ക്കുമ്പോള്‍ തന്നെ അഞ്ച് കിലോ ഭാരമുണ്ടായിരുന്ന യോങിന്് പതിനാല് വയസ്സില്‍ 180 കിലോ തൂക്കമുണ്ടായിരുന്നു. ഒടുങ്ങാത്ത വിശപ്പുള്ള യോങ്ങിനു ദിവസവും ഏട്ടുനേരമാണു ഭക്ഷണം.

പൊണ്ണത്തടിയനായി കഴിയുന്ന കാലത്തു യോങ് ഒരു പ്രണയത്തില്‍ വീണു. പ്രണയിനിയെ കെട്ടണമെന്ന വാശിയില്‍ യോങ് വിവാഹത്തിനു മുന്‍പു ഭാരം കുറയ്ക്കാന്‍ കഠിനപ്രയത്‌നം നടത്തുകയും ശരീരഭാഗം 105 കിലോഗ്രാമായി കുറയുകയും ചെയ്തു. ഇതിന് ശേഷം വിവാഹിതനായ യോങിന് ഇപ്പോള്‍ അഞ്ചുവയസുള്ള മകനുണ്ട്. എന്നാല്‍ കല്യാണം കഴിഞ്ഞശേഷം തൂക്കം വീണ്ടും കൂടുകയായിരുന്നു. യോങിനെ ആശുപത്രിയില്‍ തന്നെ കിടത്തി വിദഗ്ധ ചികിത്സ നല്‍കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X