കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളുടെ കുത്തേറ്റ് കോണ്‍സ്റ്റബിള്‍ മരിച്ചു

  • By Lakshmi
Google Oneindia Malayalam News

മംഗലാപുരം: കവര്‍ച്ചയ്‌ക്കെത്തിയ മലയാളി സംഘത്തിന്റെ കുത്തേറ്റ് പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. ഉഡുപ്പി ബൈന്തൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ശ്രീധര്‍(42) ആണു കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രഘു(28), രാജേഷ് (31) എന്നിവരെ കുന്താപുരം പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെയാണു സംഭവം നടന്നത്. മോഷണശ്രമത്തെക്കുറിച്ചറിഞ്ഞ കുന്താപുരം, ബൈന്തൂര്‍ സ്‌റ്റേഷനുകളിലെ പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.

കുന്താപുരം സംഗം സര്‍ക്കിളില്‍ ബൈന്തൂര്‍ സിഐ കാന്തരാജും ഡ്രൈവര്‍ ശ്രീധറും ചേര്‍ന്നു മോഷ്ടാക്കളെ കണ്ടെത്തി. പിടിവലിക്കിടെ പൊലീസ് ജീപ്പിന്റെ ഡ്രൈവറായ ശ്രീധറിനു കുത്തേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം നടക്കുകയായിരുന്നു.

തുടര്‍ന്നു കുന്താപുരം, ബൈന്തൂര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സംഘവും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ സമീപത്തെ പാലത്തിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന മോഷ്ടാക്കളെ പിടികൂടി.

അറസ്റ്റിലായ രഘു നേരത്തെ മോഷണക്കേസില്‍ മൂന്നു വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്. മട്ടന്നൂര്‍, കൂത്തുപറമ്പ്, പാലക്കാട് തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസും നിലവിലുണ്ട്.

രാജേഷ് ഒരു യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ഏതാനും ദിവസം മുന്‍പാണു ജാമ്യത്തിലിറങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X