കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടി അട്ടിമറി: സംശയം മാവോവാദികളെ തന്നെ

  • By Ajith Babu
Google Oneindia Malayalam News

Chidmabaram
ദില്ലി: മിഡ്‌നാപൂര്‍ തീവണ്ടി ദുരന്തത്തിന് പിന്നില് മാവോവാദികളാണെന്ന സംശയം ബലപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംരബരം. യുപിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ ആരോപണങ്ങളോട് വിയോജിച്ചു കൊണ്ടാണ് സംശയത്തിന്റെ സൂചിമുന മാവോയിസ്റ്റുകളുടെ നേര്‍ക്കുതന്നെയെന്ന് ചിദംബരം പറഞ്ഞിരിയ്ക്കുന്നത്.

ബംഗാളിലെ മിഡ്‌നാപൂരില്‍ നടന്നഅട്ടിമറിക്കു പിന്നില്‍ മാവോവാദികളാണെന്നതിന് തെളിവില്ലെന്നാണ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷികൂടിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത നേരത്തേ പറഞ്ഞത്. മാത്രമല്ല, സിപിഎമ്മിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട്, അട്ടിമറിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ബംഗാളില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു മമതയുടെ ആരോപണസ്വഭാവമുള്ള പ്രസ്താവന.

മമതയുടെ ആരോപണത്തിന്റെ ലക്ഷ്യം ബംഗാളിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഏതായാലും ചിദംബരത്തിന്റെ വിയോജിപ്പ് വന്നപ്പോഴേക്കും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്.

തീവണ്ടി അട്ടിമറിയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ബംഗാള്‍ ഗവണ്‍മെന്റ് നിഷേധിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള സിഐഡി അന്വേഷണം വളരെയേറെ പുരോഗമിച്ചുകഴിഞ്ഞുവെന്നും ഒരു സമാന്തര അന്വേഷണം ആവശ്യമില്ലെന്നുമാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്.

സ്‌ഫോടനത്തിലൂടെയാണ് ട്രാക്ക് തകര്‍ത്തതെന്ന് മമതയുടെ കണ്ടെത്തലിനെയും ചിദംബരം തള്ളിപ്പറഞ്ഞിട്ടുണ്ട്. അപകടത്തില്‍ സ്്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിട്ടേയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലാപാട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X