നഗ്നതാപ്രദര്‍ശനത്തിന് സ്‌കിന്‍ബുക്ക്
ബാംഗ്ലൂര്‍: പരസ്യമായി തങ്ങളുടെ നഗ്നത കാണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലോകത്തൊരുപാടുണ്ട്, ഇത്തരക്കാരില്‍ പലരും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പലേടത്തും ഈ നഗ്നതാ പ്രദര്‍ശനം നിയമവിരുദ്ധമാണ്. ഇങ്ങനെയായാല്‍ ഞങ്ങളെന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കുന്ന ഈ പ്രദര്‍ശനപ്രിയര്‍ക്ക് ഉത്തരമാണ് സ്‌കിന്‍ബുക്ക് എന്ന പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ്.
പേരുപോലെതന്നെ സ്‌കിന്‍ ഷോയ്ക്ക് അവസരം നല്‍കുന്ന സൈറ്റാണിത്. ഫേസ്ബുക്കിനോട് ഏറെ സാമ്യമുള്ളതാണ് സ്‌കിന്‍ബുക്ക്. കാള്‍ മസ്‌ഡോക്‌സ് എന്നയാളുടെ ബുദ്ധിയിലാണ് സ്‌കിന്‍ബുക്ക് എന്ന ആശയമുദിച്ചത്.
ഫേസ്ബുക്കിലൂടെയോ മൈ സ്‌പേസിലൂടെയോ തന്റെ വിവസ്ത്ര സുഹൃത്തുക്കളുമായി സംവദിക്കാനാകാതെ വന്നപ്പോഴാണ് കാള്‍ സ്‌കിന്‍ബുക്കിന് രൂപം നല്‍കിയത്. ഗ്രൂപ്പ്‌സ്,ബ്ലോഗ്,ഗാലറി്,ലൈവ് ചാറ്റ് ഇതെല്ലാം ഫേസ്ബുക്കിന് സമാനമായ രീതിയിലാണ് സ്‌കിന്‍ബുക്കിലുമുള്ളത്.
എന്തായാലും നഗ്നതപ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഇത്തരത്തിലെ നമ്പര്‍ വണ്‍ സൈറ്റാണിതെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കളുടെ അവകാശവാദം. 9000 അംഗങ്ങളാണ് ഇപ്പോള്‍ ഇതിലുള്ളത്.
ഇത് ഒരു അശ്ലീല സൈറ്റായി മാറാതിരിക്കാന്‍ സ്‌ക്രീനിംഗ് പ്രക്രിയയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പോര്‍ണോഗ്രഫിക് ചിത്രങ്ങളോ ,തലയില്ലാത്ത നഗ്‌നചിത്രങ്ങളോ ഒന്നും അനുവദിക്കില്ലെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
സമൂഹത്തിന്റെ പൊള്ളയായ സൗന്ദര്യസങ്കല്പങ്ങള്‍ക്കെതിരായാണ് ഇത്തരമൊരു സൈറ്റെന്നാണ് സൃഷ്ടികര്‍ത്താക്കളുടെ അവകാശവാദം.
ഇതില്‍അംഗമാകുന്ന സ്ത്രീകള്‍ക്ക് വേണ്ട എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥാപകരിലൊരാളായ ജസീക്ക കെന്നഡി പറയുന്നു.
ലൈംഗികതാല്പര്യത്തോടെയുളളതോ മോശമായ പ്രവര്‍ത്തികളോ അനുവദിക്കില്ലെന്നും അവര്‍ പറയുന്നു.സ്‌കിന്‍ബുക്കിന്റെ 800ഓളം അംഗങ്ങള്‍ ജൂലൈയില്‍ ഒത്തുചേരുന്നുണ്ട്.


Click it and Unblock the Notifications