ബിജെപി എംഎല്‍എ ലൈംഗികവിവാദത്തില്‍
പട്‌ന: ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ രാജ് കിഷോര്‍ കേസരിക്കെതിരെ ലൈംഗികാരോപണം.
സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് കേസരിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബിഹാറില്‍ പര്‍ണിയ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യാണ് കേസരി.
മൂന്നുവര്‍ഷത്തിലേറെയായി കേസരിയും ചില കൂട്ടാളികളും തന്നെ തുടര്‍ച്ചയായി പീഡിപ്പിക്കുന്നുവെന്നാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയിന്മേല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍, തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നാണ് കേസരിയുടെ പ്രതികരണം.
സംസ്ഥാന ബിജെപി നേതൃത്വവും കേസരിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
കറയറ്റ രാഷ്ട്രീയവ്യക്തിത്വമാണ് തന്റേതെന്ന് തെളിയിച്ച നേതാവാണ് കേസരിയെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍കുമാര്‍ മോഡി പറഞ്ഞു.
മൂന്നുവര്‍ഷം മുമ്പ് കേസരി ഒരു സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെട്ടെങ്കിലും അന്വേഷണത്തെത്തുടര്‍ന്ന് കുറ്റവിമുക്തനാക്കുകയായിരുന്നു.












Click it and Unblock the Notifications