കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളം പഠിപ്പിച്ചില്ലെങ്കില്‍ നടപടി

  • By Ajith Babu
Google Oneindia Malayalam News

MA Baby
തിരുവനന്തപുരം: മാതൃഭാഷ പഠിപ്പിക്കാത്ത വിദ്യാലയങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി എംഎ ബേബി.

തിരുവനന്തപുരം അരുവിക്കര പഞ്ചായത്തിലെ അഴിക്കോട് യുപി സ്‌കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥി സംഘടനകള്‍ പഠിപ്പു മുടക്കി സമരം ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നൂം സര്‍ക്കാര്‍ അതിനുള്ള തീരുമാനമെടുത്തു കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ 200 പ്രവൃത്തിദിവസങ്ങള്‍ ഉറപ്പാക്കും. കുട്ടികളെ നീന്തലും കളരിയും പഠിപ്പിക്കും. കളരി അധ്യാപകര്‍ക്കു പരിശീലനം നല്‍കി വരികയാണെന്നും മന്ത്രി അറിയിച്ചു. നാലു ലക്ഷത്തില്‍ പരം കുരുന്നുകളാണ് ഈ വര്‍ഷം ഒന്നാം ക്ലാസ്സിലെത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X