Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവ്വാഴ്ച മുതല്‍ വൈദ്യുതി നിയന്ത്രണമില്ല

Regulatory Commission revokes power control in State
തിരുവനന്തപുരം: സംസ്ഥാനത്തെ വലച്ച വൈദ്യുതി ക്ഷാമം മറികടക്കുന്നതിന് സംസ്ഥാനത്ത് റഗുലേറ്ററി കമ്മീഷന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. തീരുമാനം ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരും. എല്‍സി വിഭാഗത്തില്‍പ്പെട്ട കാര്‍ഷിക-ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒഴികെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിയ്ക്കുന്നവര്‍ക്കുള്ള 10 ശതമാനം നിയന്ത്രണവും പ്രതിമാസം 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള നിയന്ത്രണവുമാണ് പിന്‍വലിച്ചത്.

അധിക ഉപഭോഗത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരക്ക് പിന്‍വലിക്കാനും റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു.

ഏപ്രില്‍ ഒന്നു മുതല്‍ രണ്ടു മാസത്തേക്കാണ് അധികനിരക്ക് ഏര്‍പ്പെടുത്തിയത് എന്നതിനാലാണ് ഇതു പിന്‍വലിക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+