കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡില്‍ അഴിമതി പൊതുതത്വം: ഹൈക്കോടതി

  • By Ajith Babu
Google Oneindia Malayalam News

High Court
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അഴിമതി പൊതുതത്വമായെന്ന് കേരള ഹൈക്കോടതി. ബോര്‍ഡിനെ നിയമിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ഭരണപരമായ കഴിവുകേടു കൊണ്ടാണെന്നും കോടതി വിമര്‍ശിച്ചു.

ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിണിയ്ക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനെ അതിനിശിതമായി വിമര്‍ശിച്ചത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ അവസ്ഥ അനാധാലയങ്ങള്‍ക്ക് തുല്യമെന്ന് പറഞ്ഞ കോടതി ദേവസ്വം ബോര്‍ഡില്‍ അഴിമതി പൊതു തത്വമാണെന്ന് അഭിപ്രായപ്പെട്ടു.

അഴിമതി പങ്കുവെക്കുന്നതില്‍ മാത്രമേ തര്‍ക്കമുള്ളു. ക്ഷേത്രഭരണത്തിലെ ഉന്നതര്‍ സ്വന്തം നിലയക്ക് പ്രവര്‍ത്തിക്കുന്നു. കോടതി ഉത്തരവുണ്ടെങ്കിലും ബോര്‍ഡില്‍നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുന്ന അംഗങ്ങള്‍ക്ക് രാഷ്ട്രീയം ഉണ്ടാവും.

എല്ലാ രാഷ്ട്രീയക്കാരും മോശമാണെന്ന അഭിപ്രായം കോടതിയ്ക്കില്ല. സത്യസന്ധതയും കഴിവും ഉള്ളവര്‍ ഉണ്ട്. എന്നാലിത്തരക്കാര്‍ക്ക് അവരവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍പോലും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.

ഭരണ പരിഷ്‌കാര കമ്മീഷന്‍ രൂപവല്‍ക്കരിക്കണമെന്നും കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോടതിയുടെ നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നതായി എന്‍എസ്എസ് അസിസ്റ്റന്റ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X