സ്വത്വരാഷ്ട്രീയം: കെഇഎന്‍ കാലുമാറുന്നു
തിരുവനന്തപുരം: സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള വിവാദംപുകയുന്നതിനിടയില് ഇടതുസഹയാത്രികന് കെഇഎന്‍ കുഞ്ഞഹമ്മദ് കാലുമാറി. താന്‍ സ്വത്വരാഷ്ട്രീയത്തെ അംഗീകരിച്ചിട്ടില്ലെന്നും ഇടതുപക്ഷം ഒരിക്കലും അത് അംഗീകരിക്കുമെന്നു കരുതുന്നില്ലെന്നുമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.
ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് തന്റെ നിലപാടുകള്‍ വിശദീകരിക്കുകയായിരുന്നു.
സ്വത്വരാഷ്ട്രീയത്തെ ഞാന്‍ നിശിതവിമര്‍ശനത്തിനു വിധേയമാക്കിയിട്ടുണ്ട്. സ്വത്വരാഷ്ട്രീയപാര്ട്ടിക്ക് ആരെയും മോചിപ്പിക്കാനാവില്ല. ജാതിപ്പാര്ട്ടിക്കോ മതപ്പാര്ട്ടിക്കോ ലോകവിമോചനം പോയിട്ട് സ്വന്തംവിമോചനം പോലും നടപ്പാക്കാനുള്ള ശേഷിയില്ല. എന്നാല്‍, സ്വത്വബോധം അതില്‍ത്തന്നെ പിന്തിരിപ്പനോ പുരോഗമനപരമോ അല്ല. അതു സംബന്ധിച്ച നിലപാടുകളാണ് പിന്തിരിപ്പനോ പുരോഗമനപരമോ ആകുന്നത്-കെഇഎന്‍ വിശദീകരിച്ചു.
'ഏലംകുളത്തെ പ്രസംഗത്തിലും തുടര്‍ന്നു നടത്തിയ അഭിപ്രായപ്രകടനങ്ങളിലും എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നില്ല. അതേനിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ നിന്നാണ് ആ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്. ഞാന്‍ ആദ്യം ഈ ആശയം മുന്നോട്ടുവെച്ചത് 'കറുപ്പിന്റെ സൗന്ദര്യശാസ്ത്രം' എന്ന പുസ്തകത്തിലാണ്. അതും ചിന്ത തന്നെയാണ് പ്രസിദ്ധീകരിച്ചത്.
വിമര്‍ശന വിധേയമായ ഭാഗം ഏതെന്നു ചൂണ്ടിക്കാട്ടാന്‍ പുസ്തകം തുറന്നുവെച്ച് അവരെ വെല്ലുവിളിക്കുകയാണ്. ഞാനറിയാതെ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ തന്നെ അതെടുത്തു മാറ്റണം. ഇര മൃഗഭാഷയാണെന്ന് എം.എന്‍.വിജയന് പറഞ്ഞത് എന്നെ വേദനിപ്പിച്ചു.
ഇര എന്ന വാക്ക് ഞാന്‍ കണ്ടുപിടിച്ചതല്ല. മനുഷ്യാവകാശപരമായ വിഷയങ്ങളിലെല്ലാം ഇര കടന്നുവരുന്നുണ്ട്. ഗുജറാത്തിലെ വംശഹത്യയുടെ പശ്ചാത്തലത്തിലാണ് മുസ്ലിങ്ങളെ ഇരകള്‍ എന്നു വിശേഷിപ്പിച്ചത്. എല്ലാ മുസ്ലിങ്ങളും ഇരകളാണെന്ന് അതിന് അര്‍ത്ഥമില്ല.
എന്നാല്‍, ഹിന്ദുവായാലും െ്രെകസ്തവനായാലും മുസ്ലിമായാലും ന്യൂനപക്ഷങ്ങള്‍ ഇരകളാണ്. ന്യൂനപക്ഷം എന്നാല്‍ മുസ്ലിങ്ങള്‍ മാത്രമാണെന്നു ചിലര്‍ ചുരുക്കി. ഇത് ജനാധിപത്യപരമായ കാര്യം അല്ലെന്നു വരുത്താന്‍ വ്യാജപ്രതീതി ഉണ്ടാക്കുന്നു-അദ്ദേഹം പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications