കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചയാളുടെ പാസ്‌പോര്‍ട്ടുമായി യാത്ര

  • By Lakshmi
Google Oneindia Malayalam News

നെടുമ്പാശേരി: മരിച്ചയാളുടെ പാസ്‌പോര്‍ട്ടുമായി ഒട്ടേറെ തവണ കുവൈത്തിലേക്കു യാത്ര ചെയ്ത യുവാവിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി.

ആലപ്പുഴ ചമ്പക്കുളം സ്വദേശി തോമസ് (48) ആണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. 18 വര്‍ഷം മുമ്പ് മരിച്ച ആലപ്പുഴ സ്വദേശി ജേക്കബ് ജോര്‍ജിന്റെ പേരിലുള്ള പാസ്‌പോര്‍ട്ടിലാണ് തോമസ് കുവൈത്തില്‍ പോയി ജോലി ചെയ്തിരുന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന വിസയും വ്യാജമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

സ്വന്തമായി പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നിട്ടും തോമസ് വ്യാജ പാസ്‌പോര്‍ട്ടിലാണ് കുവൈത്തിലേക്ക് പോയിരുന്നത്. കുവൈത്തില്‍ ജോലിക്കിടെ സ്വന്തം പാസ്‌പോര്‍ട്ട് അറബി കൈവശപ്പെടുത്തിയിട്ട് തിരിച്ചു നല്‍കാതായപ്പോഴാണ് തോമസ് വ്യാജപാസ്‌പോര്‍ട്ട് തരപ്പെടുത്തിയത്.

പാസ്‌പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംവഴി നടത്തിയ പരിശോധനയിലാണ് തോമസ് ഉപയോഗിക്കുന്നത് വ്യാജ പാസ്‌പോര്‍ട്ടാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കു ബോധ്യപ്പെട്ടത്.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ തോമസ് പിടിയിലാവുകയായിരുന്നു. തോമസിനെ നെടുമ്പാശേരി പോലീസിനു കൈമാറി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X