പുകയില വിരുദ്ധദിനത്തില്‍ എംഎല്‍എ വലിനിര്‍ത്തി
വൈപ്പിന്‍: എംഎല്‍എ എംകെ പുരുഷോത്തമന്‍ പുകവലി നിര്‍ത്തി. ലോകപുകയില വിരുദ്ധ ദിനമായ തിങ്കളാഴ്ചയാണ് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മാതൃകയായി എംഎല്‍എ പുകവലി നിര്‍ത്തിയത്.
പുകയില വിരുദ്ധ ദിനത്തില്‍ ക്വിറ്റ് ടുബാക്കോ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഞാറയ്ക്കലെ അമൃത ഹെല്‍ത്ത് ക്ലബ്ബില്‍ സംഘടിപ്പിച്ച പുകയില വിരുദ്ധ ദിനാചരണം ഉത്ഘാടനം ചെയ്തുകൊണ്ടാണ് താന്‍ പുകവലി നിര്‍ത്തുകയാണെന്ന് പുരുഷോത്തമന്‍ പ്രഖ്യാപിച്ചത്.
പുകവലിയില്‍ വളരെയധികം താത്പര്യം കാണിച്ചിരുന്ന എംഎല്‍എ പറയുന്നു വെറും നേരമ്പോക്കിനു വേണ്ടിമാത്രമാണ് താന്‍ പുകവലിച്ചിരുന്നതെന്നാണ്. അല്ലാതെ ഇതില്‍ ചിലര്‍ പറയുന്നതുപോലെ പ്രത്യേക സംതൃപ്തിയൊന്നും ലഭിച്ചിരുന്നില്ല.
വായിക്കുമ്പോള്‍, നടന്നു പോകുമ്പോള്‍,വെറുതെയിരിക്കുമ്പോള്‍ അല്ലെങ്കില്‍ സുഹൃത്തുക്കളുമായിചേരുമ്പൊഴെല്ലാമാണ് പുകവലിയെന്ന ദുശ്ശീലം തന്നെ വല്ലാതെ വേട്ടയാടിയിരുന്നതെന്ന് എംഎല്‍എ പറഞ്ഞത്.
നിയമസഭാ സമ്മേളനങ്ങള്‍ നടക്കുന്നതിനിടയില്‍ പുകവലിക്കാരായ എംഎല്‍എ മാര്‍ ഒത്തു കൂടി ടോയ്‌ലറ്റില്‍ പോയി പോയി വലിക്കുന്ന രീതിയുണ്ട് ഇനി ആ കൂട്ടത്തില്‍ താനുണ്ടാകില്ലെന്നും എംഎല്‍എ പറഞ്ഞു.












Click it and Unblock the Notifications