പട്ടാപ്പകല്‍ അമ്മയെയും മക്കളെയും കയറിപ്പിടിച്ചു
കോതമംഗലം: പട്ടാപ്പകല്‍ ജനമധ്യത്തില്‍ വീട്ടമ്മയേയും പെണ്‍മക്കളേയും കടന്നുപിടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് സംഭവം നടന്നത്.
നേര്യമംഗലം സ്വദേശി വാണിയപ്പുരയില്‍ സലീമാണ് പിടിയിലായത്. തിങ്കളാഴ്ച 12 മണിയോടെ ബസ് സ്റ്റാന്‍ഡിലേക്ക് വീട്ടമ്മയും രണ്ട് പെണ്‍മക്കളും വരുമ്പോഴായിരുന്നു സംഭവം.
പ്രവേശന കവാടത്തില്‍ നിന്നിരുന്ന യുവാവ് ആദ്യം വീട്ടമ്മയേയും പിന്നീട് മൂത്ത മകളേയും കടന്നുപിടിക്കുകയായിരുന്നു. മക്കള്‍ ഒച്ചവച്ചപ്പോഴാണ് സംഭവം പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പെട്ടത്.
ഓടിക്കൂടിയവര്‍ യുവാവിനെ പിടിച്ചുനിര്‍ത്തി വിവരം പോലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് യുവാവിനെ പിടികൂടുകയും മാനഭംഗ ശ്രമത്തിന് യുവാവിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തു. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ സലീമിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications