ലൈംഗികപീഡനം: ആര്‍ച്ച് ബിഷപ്പ് രാജിവച്ചു

ആര്‍ച്ച് ബിഷപ്പിന്റെ രാജി സ്വീകരിച്ച വത്തിക്കാന്‍, പുരോഹിതരുടെ പീഡനാരോപണങ്ങളെപ്പറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നൈജീരിയയിലെ ബെനിന്‍ അതിരൂപതയുടെ അധിപനായിരുന്ന റിച്ചാര്‍ഡ് ബ്രൂക്കിനെതിരെ നാല്പത് വയസ്സുള്ള സ്ത്രീയാണ് ആരോപണവുയി രംഗത്തെത്തിയത്.
പ്രായപൂര്‍ത്തിയാകും മുന്‍പ് ഈ പുരോഹിതന്‍ തന്നെ പീഡിപ്പിച്ചിരുന്നെന്നും ആ ബന്ധം 20 വര്‍ഷം തുടര്‍ന്നെന്നുമാണ് ഇപ്പോള്‍ കാനഡയിലുള്ള സ്ത്രീയുടെ വെളിപ്പെടുത്തല്‍.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് 2010 ആദ്യം തന്നെ ബ്രൂക്ക് രാജിവെച്ചെന്നും വത്തിക്കാന്‍ രാജി സ്വീകരിച്ചുവെന്നും സഭാവൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു.
ഐറിഷ് കത്തോലിക്കാസഭയ്‌ക്കെതിരെ അടിക്കടി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യമന്വേഷിക്കാന്‍ കമ്മീഷനെ വെക്കുമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു.
അന്വേഷണം ഉടന്‍ തുടങ്ങുമെന്നും നാലംഗ സമിതിക്കാവും അതിന്റെ ചുമതലയെന്നും വത്തിക്കാന്‍ തിങ്കളാഴ്ച അറിയിച്ചു.












Click it and Unblock the Notifications