ദുരിതാശ്വാസ കപ്പലില്‍ ഇസ്രയേല്‍ കൂട്ടക്കൊല

ഗാസയിലേയ്ക്കുള്ള 10,000ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി ആറു കപ്പലുകളിലായി എത്തിയ അറുനൂറോളം പാല്‌സ്തീന്‍ അനുകൂല സന്നദ്ധസേവകരാണ് ആക്രമിക്കപ്പെട്ടത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ (1976) വടക്കന്‍ അയര്‍ലണ്ടിലെ മയ്‌റീഡ് കോറിഗാന്‍ മഗ്വൈറും യൂറോപ്പിലെ ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും കപ്പലില്‍ ഉണ്ടായിരുന്നു.
ഇസ്രയേലിന്റെ ഈ കൂട്ടക്കൊലക്കെതിരെ ലോകവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിയ്ക്കുന്നത്.
ഞായറാഴ്ച രാവിലെ സൈപ്രസില്‍ നിന്നാണ് സംഘം പുറപ്പെട്ടത്. മൂന്നു ചരക്കു കപ്പലുകളും മൂന്നു യാത്രാ കപ്പലുമടങ്ങുന്ന വ്യൂഹം തിങ്കളാഴ്ച ഗാസയില്‍ എത്തേണ്ടതായിരുന്നു. കടലില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ലംഘിച്ച് മുന്നോട്ടു പോവുകയായിരുന്ന കപ്പലില്‍ ആയുധധാരികളായ കമാന്‍ഡോകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഹെലികോപ്ടര്‍വഴി ഇറങ്ങി കൂട്ടക്കൊല നടത്തുകയായിരുന്നു. കപ്പല്‍ വ്യൂഹത്തിലെ ഏറ്റവും വലിയ കപ്പലായ 'മവി മര്‍മര'യില്‍ കയറിയാണ് കമാന്‍ഡോകള്‍ കൂട്ടക്കൊല നടത്തിയത്.
കത്തിയും തോക്കും വടിയുമായി യാത്രക്കാര്‍ സേനയെ ആക്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥമാണ് വെടിയുതിര്‍ത്തെന്നുമാണ് ഇസ്രയേല്‍ വിശദീകരണം. എന്നാല്‍ നിരായുധരായ തങ്ങള്‍ക്കുനേരെ നിറയൊഴിച്ചുകൊണ്ട് സൈന്യം ഇരച്ചുകയറുകയായിരുന്നുവെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഹെലികോപ്റ്ററില്‍ എത്തിയ കമാന്‍ഡോകള്‍ വെടിയുതിര്‍ത്താണ് കപ്പലിലേക്ക് ഇറങ്ങിയതെന്നും വീഡിയോ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ടുചെയ്തു. കപ്പലുകള്‍ ഇസ്രയേല്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇസ്രയേലിന്റെ ഈ ക്രൂരതയ്‌ക്കെതിരെ ലോകവ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ലോകമാകെ പ്രതിഷേധം ശക്തമാണ്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കേല്‍ എന്നിവര്‍ ആക്രമണത്തെ അലപിച്ചു. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications