വേശ്യാലയം: മലയാളികളടക്കം 10 പേര്‍ പിടിയില്‍
മൈസൂര്‍: ഫാംഹൗസ് കേന്ദ്രീകരിച്ച് നക്ഷത്രവേശ്യാലയം നടത്തിയതിന് മലയാളികളടക്കം പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും ഉണ്ട്.
ഫാം ഹൗസിലേക്ക് ഇടപാടുകാരെ എത്തിയ്ക്കുന്നതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് നിലമ്പൂര്‍ സ്വദേശികളായ അബ്ദുല്‍ മജീദ്, മോനുദ്ദീന്‍, ഹനീഫ് എന്നിവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്നും 18 മൊബൈല്‍ ഫോണുകള്‍, 20,600 രൂപ, കാര്‍, ഓട്ടോറിക്ഷ എന്നിവ പിടിച്ചെടുത്തു.
കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സ്ത്രീകളെ കൊണ്ടുവന്നായിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. ജയകര്‍ണാടക ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ സെക്രട്ടറി മഹേഷ് ഗൗഡയെന്നയാളും അറസ്റ്റിലായിട്ടുണ്ട്.












Click it and Unblock the Notifications