സാനിയയുടെ ഉറക്കം കെടുത്താന്‍ ഒരു സിനിമ

ഇസ്ലാം സമുദായം പുറപ്പെടുവിച്ച ഫത് വയ്ക്കും അതിന് പിന്നാലെ വന്ന അന്വേഷണങ്ങളും ശേഷം ഇപ്പോഴിതാ ഒരു ചലച്ചിത്രം സാനിയയുടെ ഉറക്കം കെടുത്തുന്നു.
ബോളിവുഡിലെ ഒരു ചെറുകിട നിര്‍മ്മാതാവ് ഒരുക്കുന്ന ചിത്രം സാനിയയുടെ വിവാഹവും അതുസംബന്ധിച്ച വിവാദങ്ങളുടെയും കഥപറയുന്നതാണ്. ഹൈദരാബാദി ദമാദ് എന്നാണ് ചിത്രത്തിന്റേ പേര്.
ഈ നിര്‍മ്മാതാവ് സാനിയയുടെയോ ഷോയിബിന്റെയോ അവരുടെ കുടുംബാംഗങ്ങളുടെയോ അനുമതി വാങ്ങാതെയാണ് ചിത്രം നിര്‍മ്മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ബോളിവുഡിലെ വമ്പന്‍ സംവിധായകര്‍ സാനിയയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവരൊക്കെ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ തുടങ്ങും മുമ്പേയാണ് ഈ ചെറുകിട നിര്‍മ്മാതാവ് ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നത്.
അമര്‍ ഉപാധ്യായ,അലി മര്‍ച്ചന്റ്, എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ടിവിതാരം ദേബിന ബാനര്‍ജിയാണത്രേ സാനിയയെ അവതരിപ്പിക്കുന്നത്. ജയ്പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.
സാനിയയും ഷൊയ്ബുമായുള്ള വിവാഹത്തോട് അനുബന്ധിച്ച് നടന്ന വിവാദങ്ങള്‍ക്കൊപ്പം സൊറാബ് മിര്‍സയുമായി സാനിയ പിരിയാനുണ്ടായ കാരണം വരെ ചിത്രത്തില്‍ വ്യക്തമാക്കുന്നുണ്ടത്രേ.
പത്രവാര്‍ത്തകളിലൂടെയാണ് ഇത്തരമൊരു ചിത്രത്തെ കുറിച്ച് അറിഞ്ഞതെന്ന് വ്യക്തമാക്കിയ സാനിയ ഇതൊരു ഫിക്ഷന്‍ ചിത്രമാണെന്നും സംവിധായകന്റെ സാങ്കല്പികകഥയാണെന്നും പ്രേക്ഷകരോട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.
തന്റെ കഥ സിനിമയാക്കണമെന്ന ആവശ്യവുമായി ആരും സമീപിച്ചിട്ടില്ലെന്ന് പറഞ്ഞ സാനിയ യഥാര്‍ത്ഥ സാനിയ മിര്‍സയെ അറിയാവുന്നവര്‍ ചുരുക്കമാണെന്നും മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ കൊണ്ട് സിനിമ തയ്യാറാക്കുന്നത് ശ്രദ്ധനേടാനുള്ള ശ്രമമായി മാത്രമേ കാണാനാകൂ എന്നും വ്യക്തമാക്കി.












Click it and Unblock the Notifications