കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎന്‍എ ടെസ്റ്റിലും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല

  • By Lakshmi
Google Oneindia Malayalam News

Plane Crash
മംഗലാപുരം: വിമാനദുരന്തത്തില്‍ മരിച്ചവരില്‍ 12 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലും തിരിച്ചറിയാനായില്ല.

മരിച്ച 158 പേരുടെ മൃതദേഹങ്ങളില്‍ എട്ടു മലയാളികളുടേതുള്‍പ്പെടെ 22 മൃതദേഹങ്ങളിലാണ് ് ഡിഎന്‍എ പരിശോധന നടത്തിയത്.

ഇതില്‍ നാലു മലയാളികളുടേതുള്‍പ്പെടെ 10 മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

ബാക്കിയുള്ള 12 മൃതദേഹങ്ങളാണ് തിരിച്ചറിയാനാകാത്തത്. ഇക്കാര്യം ദക്ഷിണ കര്‍ണാടക ഡെപ്യൂട്ടി കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാനാണ് അധികൃതരുടെ പദ്ധതി. ഇനിയാരും ഈ മൃതദേഹങ്ങള്‍ക്ക് അവകാശവാദമുന്നയിച്ച് വരില്ലെന്നാണ് വിശ്വാസമെന്നും അതുകൊണ്ട് സംസ്‌കരിക്കാന്‍ തീരുമാനിച്ചുവെന്നും പൊലീസ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X