പ്രണയം: പിതാവ് മകളെ അസിഡൊഴിച്ച് കൊന്നു

Blood
ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ വീണ്ടും അഭിമാനക്കൊലപാതകം. പ്രണയബന്ധത്തില്‍ നിന്നും പിന്‍തിരിയാന്‍ വിസമ്മതിച്ച മകളെ പിതാവ് ആസിഡെറിഞ്ഞു കൊന്നു.

ബുലന്ദ്‌ശെഹര്‍ ജില്ലയിലെ ചൌരാര ഗ്രാമത്തിലെ താമസക്കാരിയായായ ഗുലിസ്താന്‍ എന്ന 18 കാരിയാണ് പ്രണയത്തിന്റെ രക്തസാക്ഷിയായത്. ഗ്രാമത്തില്‍ തന്നെയുള്ള ഒരു യുവാവുമായി യുവതി പ്രണയത്തിലായിരുന്നു.

എന്നാല്‍ ഈ ബന്ധത്തില്‍ പിതാവിന് എതിര്‍പ്പുണ്ടായിരുന്നു. ബന്ധം അവസാനിപ്പിക്കാന്‍ പിതാവ് നിര്‍ദ്ദേശിച്ചെങ്കിലും ഗുലിസ്താന്‍ അത് അനുസരിച്ചില്ല. തുടര്‍ന്നായിരുന്നു ആക്രമണം.

ഗുലിസ്താന്റെ ആദ്യ മൊഴി അനുസരിച്ച് പിതാവ് അസ്ഗറെ അറസ്റ്റ് ചെയ്തു എന്ന് പൊലീസ് പറയുന്നു. എന്നാല്‍, ജീവിതം മടുത്തതിനെ തുടര്‍ന്ന് താന്‍ ശരീരത്തില്‍ ആസിഡ് ഒഴിച്ചതെന്ന് യുവതി തന്നെ പിന്നീട് മൊഴി നല്‍കിയെന്നും പൊലീസ് പറയുന്നു.

വീടിനടുത്തുള്ള ഒരു കനാലിനരികിലാണ് പൊള്ളലേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത് എന്ന് പൊലീസ് പറഞ്ഞു.

55 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+