യൂത്തില്‍ ആളെക്കൂട്ടാന്‍ മുരളിയോട് അഭ്യര്‍ത്ഥിച്ചു

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സദൗവയാണത്രേ ഇക്കാര്യത്തില്‍ മുരളിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. മുരളിക്കൊപ്പം നില്ക്കുന്ന പ്രവര്‍ത്തകരോട് യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വം എടുക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു സദൗവയുടെ ആവശ്യം.
കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് തീരുമാനമറിഞ്ഞശേഷം ഇക്കാര്യത്തില്‍ തന്റെ നിലപാടു വ്യക്തമാക്കാമെന്ന് മുരളി മറുപടി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
യൂത്ത് കോണ്‍ഗ്രസില്‍ 15 ലക്ഷം പേരെ ചേര്‍ക്കണമെന്നാണ് അഖിലേന്ത്യാ കമ്മറ്റി നിര്‍ദേശിച്ചിരുന്നത്.എന്നാല്‍ മുപ്പതിനായിരം പേരെ മാത്രമാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്.
ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ദില്ലിയിലേക്ക് വിളിച്ച് കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. കോണ്‍ഗ്രസിന് അത്ര വേരോട്ടമില്ലാത്ത തമിഴ്നാട്ടില്‍പോലും ഏഴര ലക്ഷം പേരെ യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ക്കാന്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കമാന്റിന്റെ വിമര്‍ശനം.
ഇതിനു ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം മുരളീധരന്റെ സഹായം അഭ്യര്‍ഥിച്ചത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ മുരളീധരന് കഴിയുമെന്ന കാര്യം തിരിച്ചറിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയാണ് മുരളിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന നിലപാട് സ്വീകരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ദേശീയ നേതൃത്വം മുരളിയുടെ സഹായം അഭ്യര്‍ത്ഥിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications