എസ്‌ഐ ചമഞ്ഞ് തട്ടിപ്പ്; യുവതി അറസ്റ്റില്‍

മുമ്പ് താനുമായുള്ള ലൈംഗിക വേഴ്ചയുടെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിനേ തുടര്‍ന്നു വ്യാപാരി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് സിനി.
മുളവുകാട് സ്വദേശിയായ ആന്റണി ജെയ്‌സണ്‍ എന്നയാളുടെ നഷ്ടപ്പെട്ടുപോയ പാസ്‌പോര്‍ട്ട് ക്വട്ടേഷന്‍ സംഘത്തിന്റെ കൈയില്‍നിന്നും തിരികെ വാങ്ങിക്കാന്‍ വനിതാ എസ്.ഐയായ താന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിപ്പിനു ശ്രമിക്കുന്നതിനിടെയാണ് സിനി പോലീസ് പിടിയിലായത്.
കളമശേരി പോലീസ് സ്‌റ്റേഷനിലെ വനിതാ എസ്.ഐയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ തട്ടിപ്പിനു ശ്രമിച്ചത്. ആന്റണിയുടെ പാസ്‌പോര്‍ട്ട് ക്വട്ടേഷന്‍ സംഘത്തിന്റെ കൈയില്‍ ഉണ്ടെന്നും രണ്ടു ലക്ഷം രൂപ കൊടുത്താല്‍ തിരികെ വാങ്ങി നല്‍കാമെന്നുമായിരുന്നുവത്രേ സിനിയുടെ വാഗ്ദാനം.
രണ്ടു വര്‍ഷം മുമ്പാണ് വ്യാപാരി ആത്മഹത്യ ചെയ്ത വിവാദമായ കേസില്‍ പോലീസ് സിനിയെ അറസ്റ്റു ചെയ്തത്.
വ്യാപാരിക്കൊപ്പമുള്ള ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയശേഷം ഇതു കാണിച്ചു ഭീഷണിപ്പെടുത്തി പതിനെട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. ഈ കേസില്‍ ഒരു മാസത്തോളം ഇവര്‍ ആലപ്പുഴ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.












Click it and Unblock the Notifications