മൂന്നാര്‍ ടൂറിസം സോണ്‍ ഓര്‍ഡിനന്‍സിന് അംഗീകാരം

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ബാലൃഷ്ണന്റെ വിവാദ കോളാ പ്രസംഗത്തെക്കുറിച്ചുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. വ്യവസായ മന്ത്രി എളമരം കരീം മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് വിവാദപരാമര്‍ശം ചര്‍ച്ച ചെയ്യാതിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലബാറില്‍ കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ തുറക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ക്കായി 283 കോടി രൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.












Click it and Unblock the Notifications