കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Kovilan
തൃശൂര്‍: പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ എന്ന വിവി അയ്യപ്പന്‍ (87) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കേരള സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന ഭൗതികദേഹം നാളെ രാവിലെ 10 മണിക്ക് മുനിമടയ്ക്കടുത്തുള്ള തറവാട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

ജന്മനാടിന്റെ പശ്ചാത്തലത്തില്‍ രചിച്ചതോറ്റങ്ങള്‍, തട്ടകം എന്നീ നോവലുകളാണ് കോവിലന്റെ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ട രചനകള്‍. പട്ടാളക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയെഴുതിയ എ മൈനസ് ബി, ഹിമാലയം, ഏഴാമെടങ്ങള്‍, താഴ് വരകള്‍, ബോര്‍ഡൌട്ട് തുടങ്ങിയ നോവലുകളും പട്ടാളക്കഥകളുമാണ് കോവിലനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. 'ഈ ജീവിതം അനാഥമാണ്, ഒരു കഷണം അസ്ഥി തുടങ്ങിയവയാണ് കഥാസമാഹാരങ്ങള്‍.

രണ്ടു തവണ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1943 മുതല്‍ 46 വരെ റോയല്‍ ഇന്ത്യന്‍ നേവിയിലും 48 മുതല്‍ 68 വരെ കോര്‍ സിഗ്‌നല്‍സിലും സൈനികനായിരുന്നു

കണ്ടാണശേരി വട്ടംപറമ്പില്‍ വേലപ്പന്റെയും കൊടയ്ക്കാട്ടില്‍ കുഞ്ഞാണ്ടിക്കാളിയുടെയും മകനായ അയ്യപ്പന്‍ 1923 ജൂലൈ ഒന്‍പതിന് കണ്ടാണശേരിയില്‍ ജനിച്ചു. കോവിലന്‍ എന്ന പേര് സ്വീകരിച്ചാണ് എഴുത്ത് ആരംഭിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X