കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ടീമിന്റെ അംബാസിഡറാകാം: അസ്‍ഹര്‍

  • By Super
Google Oneindia Malayalam News

Asharuddin
തിരുവനന്തപുരം: കേരള ഐപിഎല്‍ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.

ടീമിന്റെ അംബാസിഡറാകാന്‍ ക്ഷണം ലഭിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കും. കേരളത്തിന് ഐ.പി.എല്‍ ടീം നേടിയെടുക്കുന്നതിനിടയില്‍ ശശി തരൂര്‍ എം.പി വിവാദത്തില്‍പ്പെട്ടുപോയത് ദൌര്‍ഭാഗ്യകരമായിപ്പോയി.

ശശി തരൂര്‍ എനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെയാണ്. കേരള ഐപിഎല്‍ സംസ്ഥാനത്തിനുള്ള അദ്ദേഹത്തിന്റെ സമ്മാനമാണ്. തിരുവനന്തപുരത്തിന് ഏറ്റവും അനുയോജ്യനായ എംപിയാണു തരൂര്‍ - അസ്ഹര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ അംഗത്വവിതരണ പ്രചരണാര്‍ത്ഥം ഡിസിസി സംഘടിപ്പിച്ച യുവാക്കളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമാണോ ക്രിക്കറ്റാണോ സുഖകരമെന്നു ചോദിച്ചപ്പോള്‍ ക്രിക്കറ്റ് എന്നായിരുന്നു അസ്ഹറുദ്ദീന്റെ മറുപടി.പണ്ടും മനസ്സ് കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നെങ്കിലും രാഷ്ട്രീയത്തിലിറങ്ങിയാല്‍ അതു കോണ്‍ഗ്രസിനു വേണ്ടിയായിരിക്കുമെന്നു നേരത്തേ നിശ്ചയിച്ചിരുന്നു.

രാജീവ് ഗാന്ധിയുമായി അടുപ്പമുണ്ടായിരുന്നു. ഇന്ത്യയുടെ മുന്നേറ്റത്തിന് അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. പുതിയ ലോകത്തിനായി യുവാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരക്കണം-അസ്ഹര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X