അഗ്നിശമനസേനയ്ക്ക് യുവതിയുടെ വക ചുംബനം!!
കോട്ടയം: അഗ്നിശമനസേനയ്ക്ക് ഫോണില്‍ യുവതിയുടെ വക ചുംബനങ്ങള്‍. മെയ് 25മുതലാണ് സേനയ്ക്ക് ഈ ഭാഗ്യം സിദ്ധിച്ചത്.
കടുത്തുരുത്തി ഫയര്‍സ്‌റ്റേഷനിലേക്കാണ് എന്നും രാത്രിയില്‍ ഫോണ്‍ വിളിച്ച് യുവതി ചുംബനം നല്‍കിയിരുന്നത്. 101 എന്ന നമ്പറില്‍ വിളിച്ചാണ് ഉമ്മ നല്‍കുന്നത്.
രാത്രി രണ്ടുമണിവരെയൊക്കെ പലപ്പോഴും വിളി വന്നിട്ടുണ്ടത്രേ. ഫോണ്‍ എടുക്കുന്ന ജീവനക്കാരോട് ഒരു ഉമ്മ തരാമോയെന്നും ചോദിക്കും. തന്നാലും തന്നില്ലെങ്കിലും എല്ലാവര്‍ക്കുമായി പത്തുമ്മ എന്ന് പറയും.
ഫോണ്‍ എടുക്കുന്നയാളോട് സുന്ദരനാണോ, മോഹന്‍ലാലിനെപ്പോലാണോ മമ്മൂട്ടിയെപ്പോലെയാണോ ജയറാമിനെപ്പോലാണോ എന്നൊക്കെ ചോദിയ്ക്കുകയും ചെയ്യുമത്രേ.
സഹികെട്ട് ഫോണ്‍ വച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും വിളിച്ച് പഴയപല്ലവി തുടരും. ഈ ഫോണ്‍ ഉമ്മ സഹിക്കാന്‍ വയ്യാതെ ഫയര്‍ഫോഴ്‌സ് അധികൃതര്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിരിക്കുകയാണ്.
ഏഴു ദിവസം കൊണ്ട് 450 കോളാണ് ഇവര്‍ വിളിച്ചിരിക്കുന്നതെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. വിളിക്കുന്നയാളെക്കുറിച്ച് കൃത്യമായ വിവരം സൈബര്‍സെല്ലിന് ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നുമാണ് സൂചന.












Click it and Unblock the Notifications