14കാരിയെ മാനഭംഗപ്പെടുത്തിയശേഷം തീകൊളുത്തി
മെല്‍ബണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പെട്രോളൊഴിച്ച് തീയിട്ടു. ആസ്ത്രേലിയയിലെ മെല്‍ബണിലാണ് സംഭവം നടന്നത്.
കേസില്‍ 24കാരനായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.
പെണ്‍കുട്ടിയുടെ കരോളിന് സ്പ്രിംഗ്സിലെ വീട്ടിലാണ് സംഭവം നടന്നത്. പടിഞ്ഞാറന്‍ മെല്‍ബണിലെ ടാര്നെയ്റ്റില് നിന്നുള്ള യുവാവാണ് 14കാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം പെട്രോളൊഴിച്ച് കത്തിച്ചത്.
80 ശതമാനവും പൊള്ളലേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണിപ്പോള്‍ പെണ്‍കുട്ടി. യുവാവിന്റെ കാലുകളിലും പൊള്ളലേറ്റിട്ടുണ്ട്.
മാനഭംഗത്തെത്തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായപ്പോള്‍ ഇയാള്‍ പുറത്തുപോയി പെട്രോള്‍ വാങ്ങി വന്ന് പെണ്‍കുട്ടിയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
തീ വീട്ടിലാകെ പടര്‍ന്നു പിടിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടുപോകുകയും ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു.
വീടിന് തീ പിടിച്ചത് അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാരാണ് പൊള്ളലേറ്റനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വീട് ഏകദേശം പൂര്‍ണമായും കത്തിനശിച്ചു.
പ്രതിക്ക് ജാമ്യം നിഷേധിച്ച കോടതി അയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായി. ഓഗസ്റ്റ് 27ന് മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications